മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി

മുങ്ങി നടന്ന ക്രിമിനൽ ബിജെപി കൗൺസിലറെ കേരള പൊലീസ് പൊക്കി
Jun 10, 2026 09:30 AM | By PointViews Editor

തിരുവനന്തപുരം: ബിജെപിയുടെയും സിപിഎമ്മിൻ്റെയും ഒക്കെ ഹീറോകൾ ആകണമെങ്കിൽ കുറഞ്ഞത് ഒരു അടിപിടി കേസോ അല്ലങ്കിൽ ഒരു അഴിമതി കേസോ മുതൽ കൊലപാതക കേസ് വരെ ഉണ്ടായിരിക്കണം എന്നുണ്ടോ? സാക്ഷര കേരളത്തിലെ നഗരസഭാ കൗൺസിലർ മുതൽ മുഖ്യമന്ത്രി വരെയുള്ള സ്ഥാനങ്ങൾ വഹിക്കുന്നവരും വഹിച്ചവരും വരെ ഇത്തരം സാമൂഹിക വിരുദ്ധ, അക്രമസംഭവങ്ങളുടെ രാഷ്ട്രീയ സാധ്യത ഉപയോഗിച്ച് ഹീറോകളാകുന്നുണ്ട് എന്ന ധാരണ ജനമനസ്സിൽ ഉറപ്പിക്കുകയാണ് തലസ്ഥാനത്തെ ബിജെപി കാരനായ നഗരസഭാ കൗൺസിലർ ഗുണ്ട. കൊലപാതക ശ്രമ കേസിൽ പ്രതിയായ ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയും കിട്ടാതെ വന്നപ്പോൾ തോന്നിയപോലെ നടക്കുകയും പ്രദേശത്ത് നിന്ന് മുങ്ങുകയും ചെയ്തു. ഒടുവിൽ പൊലീസ് നല്ല സിനിമ സ്‌റ്റൈലിൽ പൊക്കി. ബിജെപി ക്കാരെന്ന് അവകാശപ്പെടുന്ന ഗുണ്ടകൾ സായുധരായി പൊലീസിനെ വളഞ്ഞ് ആക്രമിക്കാനും അശ്ലീല ഭജന നടത്താനുമൊക്കെ ശ്രമിച്ചെങ്കിലും അതിനെയൊക്കെ തകർത്ത് പൊലീസ് ഗുണ്ടാത്തലവനെ പൊക്കുക തന്നെ ചെയ്തു. കാക്കിപ്പടയെ വളഞ്ഞ് ധർമസംരക്ഷകരായ ഗുണ്ടകൾ ബിജെപിക്കാരാണെന്നാണ് വാദം., ആകാശത്തേക്ക് വെടിവെച്ച് സായുധ ഗുണ്ടകളെ വിരട്ടിയ എസ്എച്ച്ഒ പക്ഷെ ഹൈക്കോടതിയെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ ബിജെപി കൗൺസിലറെ പൊക്കുക തന്നെ ചെയ്തു. ഒരു ദേശീയവാദി പാർട്ടിയുടെ ഒക്കെ ഒരു നിലവാരം ഈ 2026 ലും എത്ര ദയനീയമാണെന്ന് വ്യക്തമാകുകയാണ്. വധശ്രമക്കേസ് പ്രതിയായ സുഗതൻ എന്ന സനാതന മഹാനെ ഇത്തിരി ബലം പ്രയോഗിച്ചിട്ടാണെങ്കിലും ഒടുവിൽ കുടുക്കുക തന്നെ ചെയ്തു.! വധശ്രമക്കേസിൽ പ്രതിയായി, ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ഒളിവിൽ പോയ തിരുവനന്തപുരം കോർപ്പറേഷൻ. വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതനെയാണ് വട്ടിയൂർക്കാവ് പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. ഈ ഈ ക്രിമിനൽ കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസിനെ അനുയായികൾ എന്നവകാശപ്പെടുന്ന ഗുണ്ടകൾ വളഞ്ഞതോടെ, സർവ്വീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചാണ് പോലീസ് സുഗതനെ കീഴ്പ്പെടുത്തിയത്.

ഒരു കൊലപാതക ശ്രമക്കേസിലെ പ്രധാന പ്രതിയായ സുഗതന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. ഈ മാസം ഏഴാം തീയതിക്ക് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന കോടതിയുടെ കർശന നിർദ്ദേശമുണ്ടായിരുന്നെങ്കിലും ഇയാൾ അത് മുഖവിലയ്‌ക്കെടുക്കാതെ ഒളിവിൽ പോവുകയായിരുന്നു. എന്നാൽ, ഇന്ന് കൗൺസിലർ വാഴോട്ടുകോണത്ത് രഹസ്യമായി എത്തിയിട്ടുണ്ടെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയത്.

പോലീസ് സംഘം എത്തിയതറിഞ്ഞ് തടിച്ചുകൂടിയ സുഗതന്റെ അനുയായികൾ എന്നും ബിജെപി പ്രവർത്തകർ എന്നും അവകാശപ്പെടുന്ന ഗുണ്ടകൾ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയും അവരെ വളയുകയുമായിരുന്നു. നിമിഷനേരം കൊണ്ട് സംഘർഷാവസ്ഥ രൂക്ഷമായതോടെ, പ്രതിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുക്കാനും പോലീസുകാരുടെ ജീവൻ രക്ഷിക്കാനുമായി എസ്.എച്ച്.ഒ വിപിൻ തന്റെ സർവ്വീസ് റിവോൾവർ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്തു. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ അമ്പരന്ന ഗുണ്ടാക്കൂട്ടത്തെ വകഞ്ഞുമാറ്റി തന്നെയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയത്.

പോലീസിന്റെ റൗഡി ലിസ്റ്റിൽ നേരത്തെ തന്നെ ഇടം പിടിച്ചിട്ടുള്ള വ്യക്തിയാണ് അറസ്റ്റിലായ സുഗതൻ. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം തന്നെ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതെളിച്ചിരുന്നു. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ വ്യാപക വിമർശനങ്ങളും അന്ന് ഉയർന്നിരുന്നു. പാർട്ടിയിലും പ്രതിഷേധം ഉയർന്നെങ്കിലും അക്രമത്തെയൊക്കെ വലിയ ധാർമി പോരാട്ടമായി വ്യാഖ്യാനിച്ച് മഹത്തവൽക്കരിച്ചാണ് പാർട്ടി പ്രചാരണം നടത്തിയതും എങ്ങനെയോ വിജയിപ്പിച്ചതും. ഇവനൊക്കെ എങ്ങനെ വിജയിച്ചു എന്ന് പരിശോധിക്കേണ്ടതുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കും.

ഇതിനിടയിൽ മഹാനായ ഈ ഗുണ്ടയെ പിടിക്കാൻ പൊലീസ് വെടിവച്ചപ്പോൾ കുട്ടികൾ ഭയന്നുവെന്നും താലിമാല പൊലീസ് വലിച്ചുപൊട്ടിച്ചുവെന്നും വനിതാ പൊലീസ് ഇല്ലാതെയായിരുന്നു പൊലീസ് ഈ ഗുണ്ടാ ഭർത്താവിനോട് അതിക്രമം കാണിച്ചതെന്നും ജനപ്രതിനിധിയാണെന്ന മര്യാദ പോലും കൊടുത്തില്ലെന്നും ഒക്കെ വിളമ്പി വധശ്രമക്കേസിൽ പിടിയിലായ ബിജെപി കൗൺസിലർ സുഗതന്റെ ഭാര്യ ഷൈൻ ചെയ്യാനുള്ള ശ്രമത്തിലാണ്.

Kerala Police nabs criminal BJP councilor who was drowning.

Related Stories
10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

Jun 10, 2026 09:14 PM

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് സ്വബോധത്തിലേക്ക് തിരച്ചെത്തിയത്

10 വർഷം മുൻപ് നഷ്ടപ്പെട്ട സ്വബോധം പ്രതിപക്ഷ നേതാവായപ്പോൾ തിരികെ കിട്ടി. സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ്...

Read More >>
കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന  ഡ്രോണുമായി വനപാലക സ്‌ക്വാഡ്

Jun 9, 2026 10:42 PM

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക സ്‌ക്വാഡ്

കാട്ടാനകളെ നിരീക്ഷിക്കാൻ രാത്രിയിലും പ്രവർത്തിപ്പിക്കാവുന്ന ഡ്രോണുമായി വനപാലക...

Read More >>
കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി അമേരിക്ക.

Jun 9, 2026 10:31 PM

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി അമേരിക്ക.

കത്തോലിക്ക സന്നദ്ധ സംഘടനയ്ക്ക് 240 മില്യൻ ഡോളർ സഹായം നൽകി...

Read More >>
തൃശൂരിൽ മിന്നൽ ചുഴി. വൻ നാശം

Jun 9, 2026 01:51 PM

തൃശൂരിൽ മിന്നൽ ചുഴി. വൻ നാശം

തൃശൂരിൽ മിന്നൽ ചുഴി. വൻ...

Read More >>
നാലര പഞ്ചായത്തിലെ 4 വരി പാത: സാമൂഹികാഘാതം പഠിക്കാൻ വിട്ട കൺസൾട്ടൻസിക്കും പണം കൊടുത്തില്ല. ഹൈക്കോടതിയിൽ കേസ്.

Jun 9, 2026 10:43 AM

നാലര പഞ്ചായത്തിലെ 4 വരി പാത: സാമൂഹികാഘാതം പഠിക്കാൻ വിട്ട കൺസൾട്ടൻസിക്കും പണം കൊടുത്തില്ല. ഹൈക്കോടതിയിൽ കേസ്.

നാലര പഞ്ചായത്തിലെ 4 വരി പാത: സാമൂഹികാഘാതം പഠിക്കാൻ വിട്ട കൺസൾട്ടൻസിക്കും പണം കൊടുത്തില്ല. ഹൈക്കോടതിയിൽ...

Read More >>
കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

Jun 8, 2026 08:51 PM

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ

കൊട്ടിയൂരിലേക്കുള്ള ഗതാഗത സൗകര്യം വർധിപ്പിക്കണം - യുണൈറ്റഡ് മർച്ചൻ്റ്സ്...

Read More >>
Top Stories